Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Barcelona Victory

ലോ​​പ്പ​​സി​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ല്‍ ബാ​​ഴ്‌​​സ​​യ്ക്കു ജ​​യം

പ്രാ​​ഗ് (ചെ​​ക്): യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് ഫു​​ട്‌​​ബോ​​ള്‍ 2025-26 സീ​​സ​​ണി​​ലെ ഏ​​ഴാം റൗ​​ണ്ട് മ​​ത്സ​​ര​​ത്തി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഫെ​​ര്‍​മി​​ന്‍ ലോ​​പ്പ​​സി​​ന്‍റെ മി​​ന്നും പ്ര​​ക​​ട​​നം.

ബോ​​ക്‌​​സി​​നു പു​​റ​​ത്തു​​നി​​ന്ന് ലോ​​പ്പ​​സ് തൊ​​ടു​​ത്ത ര​​ണ്ട് ലോം​​ഗ് റേ​​ഞ്ച് ഗോ​​ളു​​ക​​ളു​​ടെ ബ​​ല​​ത്തി​​ല്‍ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ 4-2ന് ​​സ്ലാ​​വി​​യ പ്രാ​​ഗി​​നെ കീ​​ഴ​​ട​​ക്കി. ലോ​​പ്പ​​സി​​നു പി​​ന്നാ​​ലെ ഡാ​​നി ഓ​​ള്‍​മോ​​യും ബോ​​ക്‌​​സി​​നു പു​​റ​​ത്തു​​നി​​ന്നു​​ള്ള ലോം​​ഗ് ഷോ​​ട്ടി​​ലൂ​​ടെ സ്ലാ​​വി​​യ​​യു​​ടെ വ​​ല കു​​ലു​​ക്കി. 34, 42 മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു ലോ​​പ്പ​​സി​​ന്‍റെ ഗോ​​ളു​​ക​​ള്‍. ഓ​​ള്‍​മോ 63-ാം മി​​നി​​റ്റി​​ല്‍ ല​​ക്ഷ്യം ക​​ണ്ടു. റോ​​ബ​​ര്‍​ട്ടോ ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി​​യു​​ടെ (70) വ​​ക​​യാ​​യി​​രു​​ന്നു എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ നാ​​ലാം ഗോ​​ള്‍.

ഹോം ​​ഗ്രൗ​​ണ്ടി​​ല്‍ 10-ാം മി​​നി​​റ്റി​​ല്‍ വാ​​സി​​ല്‍ കു​​സേ​​ജി​​ലൂ​​ടെ സ്ലാ​​വി​​യ പ്രാ​​ഗ് ലീ​​ഡ് നേ​​ടി. ലോ​​പ്പ​​സി​​ന്‍റെ ഡ​​ബി​​ളി​​ലൂ​​ടെ ബാ​​ഴ്‌​​സ ലീ​​ഡ് നേ​​ടി​​യെ​​ങ്കി​​ലും 44-ാം മി​​നി​​റ്റി​​ല്‍ ലെ​​വ​​ന്‍​ഡോ​​വ്‌​​സ്‌​​കി​​യു​​ടെ സെ​​ല്‍​ഫ് ഗോ​​ളി​​ലൂ​​ടെ ആ​​തി​​ഥേ​​യ​​ര്‍ വീ​​ണ്ടും ഒ​​പ്പ​​മെ​​ത്തി.

കെ​​യ്ന്‍ ഡ​​ബി​​ള്‍, ബ​​യേ​​ണ്‍ 16ല്‍


​ബെ​​ല്‍​ജി​​യ​​ന്‍ ക്ല​​ബ്ബാ​​യ യൂ​​ണി​​യ​​ന്‍ സെ​​ന്‍റ് ഗി​​ല്ലോ​​സി​​നെ​​തി​​രേ ഹാ​​ട്രി​​ക് നേ​​ടാ​​നു​​ള്ള അ​​വ​​സ​​രം ജ​​ര്‍​മ​​ന്‍ ക്ല​​ബ് എ​​ഫ്‌​​സി ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​ന്‍റെ ഇം​​ഗ്ലീ​​ഷ് താ​​രം ഹാ​​രി കെ​​യ്ന്‍ ന​​ഷ്ട​​പ്പെ​​ടു​​ത്തി. എ​​ന്നാ​​ല്‍, കെ​​യ്‌​​ന്‍റെ ഇ​​ര​​ട്ട​​ഗോ​​ളി​​ലൂ​​ടെ ബ​​യേ​​ണ്‍ 2-0നു ​​ജ​​യം സ്വ​​ന്ത​​മാ​​ക്കി. 52, 55 (പെ​​നാ​​ല്‍​റ്റി) മി​​നി​​റ്റു​​ക​​ളി​​ലാ​​യി​​രു​​ന്നു കെ​​യ്‌​​ന്‍റെ ഗോ​​ളു​​ക​​ള്‍. ഹാ​​ട്രി​​ക് തി​​ക​​യ്ക്കാ​​നാ​​യി പെ​​നാ​​ല്‍​റ്റി ല​​ഭി​​ച്ചെ​​ങ്കി​​ലും ഷോ​​ട്ട് പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു തെ​​റി​​ച്ചു.ഏ​​ഴ് മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ആ​​റ് ജ​​യ​​ത്തോ​​ടെ 18 പോ​​യി​​ന്‍റു​​മാ​​യി ബ​​യേ​​ണ്‍ പ്രീ​​ക്വാ​​ര്‍​ട്ട​​ര്‍ ഉ​​റ​​പ്പി​​ച്ചു.

ലി​​വ​​ര്‍​പൂ​​ള്‍, ചെ​​ല്‍​സി

ഇം​​ഗ്ലീ​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ ചെ​​ല്‍​സി എ​​ഫ്‌​​സി​​യും ലി​​വ​​ര്‍​പൂ​​ള്‍ എ​​ഫ്‌​​സി​​യും ജ​​യം സ്വ​​ന്ത​​മാ​​ക്കി. ലി​​വ​​ര്‍​പൂ​​ള്‍ എ​​വേ പോ​​രാ​​ട്ട​​ത്തി​​ല്‍ ഫ്രാ​​ന്‍​സി​​ല്‍​നി​​ന്നു​​ള്ള മാ​​ഴ്‌​​സെ​​യെ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത മൂ​​ന്നു ഗോ​​ളി​​നു കീ​​ഴ​​ട​​ക്കി. ഡൊ​​മി​​നി​​ക് സോ​​ബോ​​സ്ലാ​​യ് (45+1), ജെ​​റോ​​മി​​മോ റു​​ല്ലി (72), കോ​​ഡി ഗാ​​ക്‌​​പോ (90+2) എ​​ന്നി​​വ​​രാ​​യി​​രു​​ന്നു ലി​​വ​​ര്‍​പൂ​​ളി​​നാ​​യി ഗോ​​ള്‍ നേ​​ടി​​യ​​ത്.
മോ​​യ്‌​​സെ​​സ് ക​​യ്‌​​സെ​​ഡോ​​യു​​ടെ (78) ഗോ​​ളി​​ല്‍ ചെ​​ല്‍​സി 1-0ന് ​​സൈ​​പ്ര​​സ് ക്ല​​ബ്ബാ​​യ പാ​​ഫോ​​സ് എ​​ഫ്‌​​സി​​യെ തോ​​ല്‍​പ്പി​​ച്ചു.

മ​​റ്റു മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ ന്യൂ​​കാ​​സി​​ല്‍ യു​​ണൈ​​റ്റ​​ഡ് 3-0ന് ​​ഐ​​ന്തോ​​വ​​നെ​​യും യു​​വ​​ന്‍റ​​സ് 2-0ന് ​​ബെ​​ന്‍​ഫി​​ക​​യെ​​യും തോ​​ല്‍​പ്പി​​ച്ച​​പ്പോ​​ള്‍ അ​​ത്‌​ല​​റ്റി​​ക്കോ മാ​​ഡ്രി​​ഡും ഗ​​ല​​റ്റ്‌​​സ​​റെ​​യും 1-1 സ​​മ​​നി​​ല​​യി​​ല്‍ പി​​രി​​ഞ്ഞു.

Latest News

Corehub Up